---
title: "ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും, ഒന്നര ലക്ഷം പിഴയും വിധിച്ച് തലശേരി അഡീ. സെഷൻസ് കോടതി"
english_title: "In the case of stabbing his pregnant wife to death, the husband was sentenced to life imprisonment and a fine of one and a half lakhs. Court of Session"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158440/In the case of stabbing his pregnant wife to death, the husband was sentenced to life imprisonment and a fine of one and a half lakhs. Court of Session"
published_at: "2023-10-31T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65411b84ef278_IMG-20231031-WA0103.jpg"
keywords: []
---

# ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും, ഒന്നര ലക്ഷം പിഴയും വിധിച്ച് തലശേരി അഡീ. സെഷൻസ് കോടതി

> **Lead Summary:** ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും, ഒന്നര ലക്ഷം പിഴയും വിധിച്ച് തലശേരി അഡീ. സെഷൻസ് കോടതി

## Article Content

ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും, ഒന്നര ലക്ഷം പിഴയും വിധിച്ച് തലശേരി അഡീ. സെഷൻസ് കോടതി

വലിയന്നൂരിലെ വിജിനയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് മൗവ്വഞ്ചേരിയിലെ കെ സി അരുണിനെയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും ഗര്‍ഭസ്ഥ ശിശുഹത്യയ്ക്ക് കാരണമായ കുറ്റത്തിന് പത്ത് വര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

തലശ്ശേരി ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ വി മൃദുലയാണ് ശിക്ഷ വിധിച്ചത്. 2012ല്‍ സിറ്റി സിഐ ആയിരുന്ന ടി കെ രത്സകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ കെ അജിത് കുമാറിന്റെ വാദം അംഗീകരിച്ചായിരുന്നു ശിക്ഷ. സ്.

മൂന്ന് മാസം ഗർഭിണിയാ യിരുന്ന ബിജിനയെ അവളു ടെവീട്ടിൽ അതിക്രമിച്ച് കടന്ന് കിടപ്പ് മുറിയിൽ വെച്ച് കുത്തി കൊലപ്പെടുത്തുകയാണുണ്ടാ യത്. 2012 ജൂലായ് 3 ന് രാവി ലെ പത്തരയോടെയാണ് കേസിന്നാ സ്പദമായ സിസംഭവം. ചികിത്സക്കിടയിൽ അന്ന് വൈകുന്നേരം പരിയാരം മെഡിക്കൽ കോളേജ് ആശു പ്രതിയിൽ വെച്ചാണ് മരണ പ്പെട്ടതും.

രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹി തരായത്. ബിജിനയുടെ സഹോദരൻ പി.കെ.ജയരാജന്റെ പരാതി പ്രകാരമാണ് ചക്കരക്കൽ പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158440/In the case of stabbing his pregnant wife to death, the husband was sentenced to life imprisonment and a fine of one and a half lakhs. Court of Session)